മലയാളികളുടെ മനംകവര്‍ന്ന നടിയാണ് നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് തിരിച്ചെത്തുകയാണ് നസ്രിയ.

ഇടയ്ക്കിടെ താരം സമൂഹമാധ്യമങ്ങളിലൂട തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നസ്രിയയുടെ പുതിയ ഫോട്ടോയാണ് സമൂഹമാധ്യമങ്ങിളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുടി മുറിച്ച് സുന്ദരിയായ നസ്രിയയുടെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്, സുജിത് സഹോദരങ്ങളാണ് നസ്രിയയുടെ പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്. നസ്രിയയുടെ ഇപ്പോഴത്തെ മേക്ക് ഓവറിന് പിന്നിലും ഇവര്‍ തന്നെയാണ്.