ഈയിടെയാണ് മലയാളം ചാനലുകളില്‍ അഡൈ്വഞ്ചര്‍് റിയാലിറ്റി ഷോകള്‍ ആരംഭിച്ചത്. സിനിമാ സീരിയല്‍ താരങ്ങളെ അണിനിരത്തി വിദേശ ഷോ മാതൃകയിലുള്ള പരിപാടിയാണിത്. ഇത്തരത്തില്‍ ശ്രദ്ധേയമായ പരിപാടിയാണ് സൂര്യടിവിയിലെ സ്റ്റാര്‍വാര്‍. 

എന്നാല്‍ ഇത്തരം പരിപാടികളില്‍ അപകടം പതിയിരിക്കാറുണ്ടെങ്കിലും താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരും ഏറെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അഡൈഞ്ചര്‍ ഷൂട്ടിംഗ് ഏറെ അപകടമേറിയതാണെന്ന് തെളിവാണ് ഈയിടെ സിനിമാ സീരിയല്‍ താരമായ സരയുവിന് ഉണ്ടായ സംഭവം. അപകടത്തില്‍ സരയു തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

സരയുവും പെയറായിരുന്ന അനീഷ് റഹ്മാനും ആയുള്ള ടീമിന്റെ പ്രകടനത്തിനിടെയാണ് അപകടം. കയറില്‍ തൂങ്ങി ഇരുവരും മലമുകളിലേക്ക് കയറുന്നതിനിടെ വലിയ പാറകഷ്ണം അടര്‍ന്ന് സരയുവിന് നേരെ വീഴുകയായിരുന്നു. പാറകഷ്ണത്തിന്റെ വീഴ്ചയില്‍ സരയു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ടുനിന്ന മറ്റ് സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് ഈ സംഭവത്തെ കണ്ടത്. ഇതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.