കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ കോലാഹലങ്ങളും സ്ത്രീ സുരക്ഷയെ കുറിച്ച് വാതൊരാതെ പറയുമ്പോഴും എണ്‍പതുകളില്‍ യുവാക്കളുടെ ഹരമായി മാറിയിരുന്ന ഒരു പ്രമുഖ നടി ആരാധകര്‍ തന്നെ ഭയപ്പെട്ടിരുന്നതിന്റെ കാരണം വ്യക്തമാക്കുന്നു. മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവുമായിരുന്നു നടി സീമയാണ് ഇക്കാര്യം പറയുന്നത്.
അസിസ്റ്റ് കോറിയോഗ്രാഫറായി സിനിമയില്‍ എത്തിയ സീമ അഭിനയരംഗത്തേക്ക് കാലെടുത്ത് വച്ച സീമ സാധാരണക്കാരുടെ ഇഷ്ട നടിയായി മാറുകയായിരുന്നു. അതുകൊണ്ടു തന്നെ അത്രയ്ക്ക് ആരാധകര്‍ സീമയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. യുവ ഹൃദയങ്ങളില്‍ ചേക്കേറിയ സീമ ലൊക്കേഷനിലും പുറത്തും ഏറെ സുരക്ഷിതയായിരുന്നുവെന്ന് നടി വെളിപ്പെടുത്തുന്നു. അതിനുള്ള കാരണം ഇതൊക്കെയാണ്, ആരാധകര്‍ക്ക് തന്നെ കുറച്ച് ഭയമായിരുന്നു. നാവ് തന്നെയാണ് ഇതിനുള്ള കാരണം, ഇഷ്ടമില്ലാത്തത് മുഖത്തു നോക്കി പറയും. ഇങ്ങനെയാണ് അന്ന് സീമ തന്നെ സുരക്ഷിതയാക്കിയതെന്ന് വ്യക്തമാക്കുന്നു.
സിനിമയില്‍ നായിക എത്തിയപ്പോള്‍ തന്നെ 'സംവിധായകന്‍ ഐ വി ശശിയുടെ ആള് എന്നൊരു ഇമേജ് ഉണ്ടായിരുന്നു'. അതുകൊണ്ടു തന്നെ പ്രേമാഭ്യര്‍ത്ഥനയുമായോ അല്ലാതെയോ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സീമ പറയുന്നു. അന്ന് സിനിമാ ഫീല്‍ഡില്‍ എല്ലാവരും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും സീമ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീമ മനസ്സു തുറക്കുന്നത്.
