നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന നടിയാണ് ശാന്തികൃഷ്ണ. എന്നാല്‍ അഭിനയത്തോടൊപ്പം സിനിമയില്‍ പിന്നണി ഗാനരംഗത്തേക്കും ചുവട് വയ്ക്കുകയാണ് താരം. മുന്‍കാലങ്ങളില്‍ മിക ച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ശാന്തികൃഷ്ണ അല്‍താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് തിരിച്ചു വന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിന് വേണ്ടിയാണ് ശാന്തികൃഷ്ണ പാടിയത്. ചിത്രത്തില്‍ മുഖ്യവേഷം അവതരിപ്പിക്കുന്നുമുണ്ട്. നാട്ടുമ്പുറത്തുകാരിയായ ഒരമ്മയായാണ് ശാന്തികൃഷ്ണ ചിത്രത്തിലെത്തുന്നത്.

രാഹുല്‍ രാജാണ് സംഗീത സംവിധാനം. അഭിമുഖങ്ങളില്‍ ശാന്തികൃഷ്ണ പാടുന്നതിനെ കുറിച്ചും പാട്ടിനെകുറിച്ചും പറയുന്നത് കേട്ടാണ് സംഗീത സംവിധായകന്‍ കുട്ടനാടന്‍ മാര്‍പാപ്പയിലേക്ക് പാടാനായി ക്ഷണിക്കുന്നത്. വിനായകന് ശശികുമാറാണ് വരികള്‍ എഴുതിയത്.