ഫണ്‍ 'ടൗവല്‍ ഡാന്‍സ്' അബദ്ധമായത് ഇങ്ങനെയാണ്

First Published 21, Mar 2018, 5:25 PM IST
actress Shraddha Arya towel dance goes horribly wrong Watch viral video
Highlights
  • ഫണ്‍ ടൈം ഡാന്‍സുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും വലിയ കാണികളെ സൃഷ്ടിക്കുന്ന പോസ്റ്റുകളാണ്

മുംബൈ : ഫണ്‍ ടൈം ഡാന്‍സുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും വലിയ കാണികളെ സൃഷ്ടിക്കുന്ന പോസ്റ്റുകളാണ്.  സെലിബ്രെറ്റി പ്രോഫൈലുകളില്‍ പ്രത്യേക്ഷപ്പെടുന്ന ഇത്തരം വീഡിയോയില്‍ സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.  ഒരു ഹിന്ദി സീരിയല്‍ നടിക്കും സംഘത്തിന്‍റെതുമാണ് വീഡിയോ. വളരെ ശ്രദ്ധേയമായ ഹിന്ദി സീരിയല്‍ കുണ്ഡലി ഭാഗ്യയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ്  ശ്രദ്ധ ആര്യ.

ടൗവല്‍ അണിഞ്ഞ് ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യവെ ഒരു സീരിയല്‍ നടിക്ക് പണി കിട്ടിയത്. കൂട്ടുകാരികളില്‍ ഒരാളുടെ കൈ നടിയുടെ കണ്ണില്‍ അബദ്ധത്തില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ര്‍ ദില്‍ ജോ പ്യാര്‍ കറേഗ എന്ന ഹിന്ദി ചിത്രത്തിലെ ഗാനത്തിനാണ് നടിയും സംഘവും ചുവട് വച്ചത്. എന്നാല്‍ നടിയുടെ പരിക്ക് ഗുരുതരമായിരുന്നില്ല. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോ തന്‍റെ ആരാധകര്‍ക്കായി പങ്കു വെച്ചത്.

loader