ചുരുക്കം സീരിയലുകളിലാണെങ്കിലും ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സോണിയ ശ്രീജിത്ത്. കുമാരസംഭവം, ഓട്ടോഗ്രാഫ് എന്നീ പരമ്പരകളില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍  സോണിയക്ക് സാധിച്ചു. വിവാഹം ശേഷം സജീവമല്ലെങ്കിലും ആരാധകര്‍ സോണിയയെ മറന്നിട്ടില്ല. ടിക് ടോക്കിലും സോഷ്യല്‍ മീഡിയയിലുമായി താരത്തിനൊപ്പം തന്നെയുണ്ട് മലയാളി പ്രേക്ഷകര്‍. അഭിനയത്തില്‍ സജീവമല്ലാതിരുന്നിട്ടും ടിക് ടോക്കില്‍ പൊളിച്ചടുക്കുകയാണ് താരം.

വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അബുദാബിയിലാണ് സോണിയയുടെ താമസം. ഇപ്പോള്‍ വീണ്ടുമൊരു കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സോണിയ. മകന്‍ ക്രിസിനും ഭര്‍ത്താവിനൊപ്പം ജീവിതം അടിച്ചുപൊളിക്കുമ്പോള് വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാന‍് സോണിയ മറക്കാറില്ല. ഇപ്പോഴിതാ താന്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം.