സിനിമയിലെത്തി മിനിസ്ക്രീനിലേക്ക് ചുവടുമാറ്റി അവിടെ സ്വപ്നതുല്യമായ നേട്ടങ്ങള്‍ കൈവരിച്ച താരമാണ് സ്വാസിക. മലയാളികളുടെ മനസിലേക്ക് കുറഞ്ഞ കാലംകൊണ്ടാണ് താരം കയറിക്കൂടിയത്. സീത എന്ന പരമ്പരയിലൂടെ താരം സ്വന്തമാക്കിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ദത്തുപുത്രിയായും ഇന്ദ്രന്‍റെ സീതയായായും പൊറിഞ്ചുവിന്‍റെ ലിസിയായുമൊക്കെ താരം തിളങ്ങി.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സ്വാസിക മറക്കാറില്ല. തന്‍റെ വിശേഷങ്ങളെല്ലാം ഓരോന്നായി താരം ഇന്‍സ്റ്റഗ്രാമിലും മറ്റുമായി പങ്കുവയ്ക്കും. അടുത്തിടെ ഏഷ്യാനെറ്റിന്‍റെ അവാര്‍ഡ് വേദിയിലെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മസ്താനി വേഷത്തിലാണ് താരത്തിന്‍റെ ഫോട്ടോഷൂട്ട്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് എല്ലാ സ്ത്രീകള്‍ക്കും ചുവപ്പിന്‍റെ തണലുണ്ടാകും എന്ന കുറിപ്പും താരം പങ്കുവച്ചു.