2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചർ എന്ന ചിത്രത്തിലൂടെയാണ് സ്വാതി വെള്ളിത്തിരയിലെത്തിയതെങ്കിലും സുബ്രമണ്യപുരമാണ് താരത്തിന് ബ്രേക്ക് ത്രൂ ആയത്
സുബ്രമണ്യപുരത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ മനം കവര്‍ന്ന പ്രിയ നടി സ്വാതി റെഡ്ഢി വിവാഹിതയാകുന്നു. സുബ്രമണ്യപുരം മലയാളക്കരയിലും വമ്പന്‍ ഹിറ്റായിരുന്നു. പിന്നാലെ നോര്‍ത്ത് 24 കാതത്തില്‍ സ്മാര്‍ട്ടായ പെണ്‍കുട്ടിയായി സ്വാതി കയ്യടി നേടിയിരുന്നു. ഫഹദിനൊപ്പം ആമേനിലും സ്വാതി നിറഞ്ഞഭിനയിച്ചിട്ടുണ്ട്.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് താരസുന്ദരി മിന്നുകെട്ടുന്നത്. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയ വികാസ് ആണ് വരൻ. വികാസും സ്വാതിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു.
2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചർ എന്ന ചിത്രത്തിലൂടെയാണ് സ്വാതി വെള്ളിത്തിരയിലെത്തിയതെങ്കിലും സുബ്രമണ്യപുരമാണ് താരത്തിന് ബ്രേക്ക് ത്രൂ ആയത്. മോസയിലെ കുതിര മീനുകൾ, ആട് ഒരു ഭീകരജീവിയാണ്, ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വാതി മലയാളക്കരയില്‍ നിറ സാന്നിധ്യമായിരുന്നു.
ഈ മാസം മുപ്പതിന് ഹൈദരാബാദിലാണ് വിവാഹം നടക്കുക. സെപ്റ്റംബർ രണ്ടാം തിയതി കൊച്ചിയില്‍ വിവാഹ സത്കാരം ഉണ്ടാകും.
