തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയുടെ മികച്ച പ്രകടനം തന്നെയാണ് ആരാധകരുടെ മനസ്സില്‍ ഇടം നേടികൊടുത്തത്. കൈനിറയെ ചിത്രങ്ങളുമായി പറന്നു നടന്ന താരമിപ്പോള്‍ ജോലിയില്‍ ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ഇടവേള മറ്റൊന്നിനുമല്ല, യാത്രകള്‍ ചെയ്യാനും ഉല്ലസിക്കാനുമാണ്.

ലോകത്തിലെ ഏറ്റവും സന്ദരമായ പ്രദേശത്താണ് തമന്നയിപ്പോള്‍. മുറോക്കയില്‍ തന്റെ ഇടവേളകള്‍ ഉല്ലസിക്കുകയാണ്. താരം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും ആരാധകര്‍ക്കായി പങ്കുവച്ചത്. 
ഫ്രാന്‍സിന്റെ മെഡിറ്ററേനിയന്‍ കടല്‍പ്പുറത്തെ വിസ്മയ കാഴ്ചകളും വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്ന് താരം പറയുന്നു.