ജയം രവി നായകനാകുന്ന പുതിയ സിനിമയായ അഡങ്ക മറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനീതിക്കെതിരെ വിട്ടുവീഴ്‍ചയില്ലാതെ പോരാടുന്ന ഒരു പൊലീസ് ഓഫീസറായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

കാര്‍ത്തിക് തങ്കവേലു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര വാസുദേവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവംബറില്‍ ചിത്രം റിലീസ് ചെയ്യും. അതേസമയം തനി ഒരുവന്റെ രണ്ടാം ഭാഗവും ജയം രവിയുടേതായി ഒരുങ്ങുന്നുണ്ട്. സഹോദരൻ മോഹൻ രാജ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.