അടുത്തിടെ ഏറ്റവും വായിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് അമിത് ത്രിപാഠിയുടെ ശിവ ട്രിലോളജി. ഇതിലെ ഇമോര്‍ട്ടല്‍സ് ഓഫ് മെലൂഹ എന്ന ഭാഗം സിനിമയാകുകയാണ്. സഞ്ജയ് ഭന്‍സാലിയാണ് സിനിമ സംവിധാം ചെയ്യുന്നത്. ആരായിരിക്കും സിനിമയില്‍ ശിവനെ അവതരിപ്പിക്കുക എന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. ഇപ്പോഴിതാ അക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നു. ഹൃത്വിക് റോഷനാണ് ശിവനായി വെള്ളിത്തിരയില്‍ എത്തുക.

സിനിമയ്‍ക്ക് നേരത്തെ ശുദ്ധി എന്നായിരുന്നു പേരിട്ടത്. സിനിമയെ കുറിച്ച് മറ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കൃഷിന്റെ നാലാം പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഹൃത്വിക് റോഷന്‍ ഇപ്പോള്‍.