ഹോളി ആഘോഷിക്കുന്ന പ്രിയയുടെ വീഡിയോ വൈറലാകുന്നു

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സിനിമ ഇറങ്ങുന്നതിന് മുമ്പേ ആരാധകരുടെ പ്രിയപ്പട്ട താരമായി മാറിയിരുന്നു. പ്രിയയുടെ ഗാനരംഗവും ചിത്രത്തിന്‍റെ ടീസറിലെ ലുക്കുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു. കുറഞ്ഞ നാളുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പ്രിയയുടെ ഹോളി ആഘോഷവും വൈറലായിരിക്കുകയാണ്.

അഡാര്‍ ലവ്വിന്‍റെ നായകന്മാരിലൊരാളായ റോഷനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുന്ന പ്രിയയുടെ വീഡിയോ വൈറലായി. ഇതുപോലെ ഒരിക്കക്കലും ഹോളി ആഘോഷിച്ചിട്ടില്ലെന്ന് പ്രിയ പറയുന്നു.