പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ജനുവരി 26 തിയേറ്ററുകളില്‍ എത്തുന്ന ത്രില്ലിലാണ് ആരാധകര്‍. ഇപ്പോഴിതാ ആദിയുടെ ഓഡിയോ ലോഞ്ചും കഴിഞ്ഞിരിക്കുകയാണ്. മകന് വേണ്ടി മോഹന്‍ലാല്‍ തന്നെയാണ് ആദിയുടെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.

ഓഡിയോ ലോഞ്ചിനായി ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ലെന്നും ചെറുതായിട്ടാണ് ലോഞ്ച് നടത്തുന്നതെന്നും ഫേസ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലും കുടുംബവും, സംവിധായകന്‍ ജീത്തുജോസഫ് ,ആന്റണി പെരുമ്പാവൂര്‍ മറ്റ് ചില സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.