മലയാള സിനിമയെ ലോകശ്രദ്ധയിലെത്തിച്ച ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്‍ണന്‍. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍‌ലാല്‍ ഇതുവരെ അടൂര്‍ ഗോപലകൃഷ്ണന്റെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാത്തതെന്ന് പല അഭിമുഖങ്ങളിലും പലരും അടൂര്‍ ഗോപാലകൃഷ്‍ണനോട് ചോദിച്ചിട്ടുമുണ്ടാകും. അടൂര്‍ ഗോപാലകൃഷ്‍ണന്റെ സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കാത്തത് എന്ന ചോദ്യത്തിന് അടൂര്‍ ഗോപാലകൃഷ്‍ണന്‍ തന്നെ മറുപടി പറയുന്നു. വനിതയുടെ ഓണപതിപ്പിലെ അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്‍ണന്‍ മറുപടി പറയുന്നത്.


ഒരു താരത്തെ മനസില്‍ വച്ചുകൊണ്ടല്ല ഞാന്‍ സിനിമയ്ക്ക് വേണ്ടി എഴുതുന്നതും സിനിമയെടുക്കുന്നതും. എഴുതി വരുമ്പോള്‍ ചില ആര്‍ട്ടിസ്റ്റുകള്‍ ചേരുമെന്ന് തോന്നും. അപ്പോള്‍ അവരുമായി ബന്ധപ്പെടും. മോഹന്‍ലാലിനെ വച്ച് ചെയ്യണമെങ്കില്‍ അതുപോലെ വലിയ വേഷം വേണമല്ലോ? ലാലിന് അനുയോജ്യമായ വലിയ വേഷമൊന്നും ഇതുവരെ അങ്ങനെ വന്നില്ല. ഞാന്‍ വളരെ കുറച്ച് പടങ്ങളല്ലേ എടുത്തിട്ടുള്ളൂ - അടൂര്‍ ഗോപാലകൃഷ്‍ണന്‍ പറയുന്നു.