അടൂരില്‍ കേരള ലളിതകലാ അക്കാദമിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍. കലാകാരന്മാര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന കാലമാണ്

പത്തനംതിട്ട: അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലാണ് ഇപ്പോള്‍ കലാകാരന്മാര്‍ ജീവിക്കുന്നതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരില്‍ കേരള ലളിതകലാ അക്കാദമിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍. കലാകാരന്മാര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന കാലമാണ് ഇതെന്ന് എം.എ. ബേബി പറഞ്ഞു. 

മരണത്തില്‍ നിന്നുള്ള അതിജീവനമാണ് എഴുത്തെന്ന് ബെന്യാമിനും പ്രതികരിച്ചു. എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് സംസാരിച്ച പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടിയന്തരാവസ്ഥയെക്കാള്‍ മോശമായ അവസ്ഥയിലാണ് നാം ഇപ്പോള്‍ കഴിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.