ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂറും പാക്കിസ്ഥാനി നടി മഹിറ ഖാനും ഒന്നിച്ചിരുന്ന പുകവലിക്കുന്ന ഫോട്ടോ അടുത്തിടെ വൈറലായിരുന്നു. ഇത് വന്‍ വിവാദവുമായിരുന്നു. ഇറക്കം കുറഞ്ഞ വസ്‍ത്രം ധരിക്കുകയും പുകവലിക്കുകയും ചെയ്‍തതിനാല്‍ മഹിറയ്‍ക്ക് എതിരെ വിമര്‍ശനമുണ്ടായി. ചിത്രം വൈറലായയുടനെ ഒരു ഉഴപ്പന്‍ മറുപടിയുമായി രണ്‍ബിര്‍ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. എന്നാല്‍ മഹിറ ഖാന്‍ വിവാദങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മഹിറ ഖാനും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നു.
എല്ലാത്തിലും വളരെ ശ്രദ്ധ കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ എന്തുകൊണ്ടാണ് സിനിമയില്‍ ഇങ്ങനെ (പുകവലി ഉദ്ദേശിച്ച്) ചെയ്യുന്നില്ലല്ലോ എന്ന് എന്നോട് പലരും ചോദിച്ചു. അതിന്റെ ആവശ്യമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ചെയ്യുന്നത് എല്ലാം എന്തിനാണ് ലോകത്തെ കാണിക്കുന്നത്? ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. ഒരു ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് സാധാരണമല്ലേ?. പണ്ടൊക്കെ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലായിടത്തും മാധ്യമങ്ങളാണ് എന്ന അവസ്ഥയാണ്- മഹിറ ഖാന്‍ പറഞ്ഞു.
