2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ്ക്ക് പിന്നാലെ നടൻ വിശാലും രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനെന്ന് സൂചന പുറത്തുവരുന്നുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 2017ൽ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിശാൽ പത്രിക നൽകിയെങ്കിലും തള്ളിപ്പോയിരുന്നു.
രാഷ്ട്രീയപാർട്ടി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് വിശാൽ രംഗത്തെത്തി. ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ മടിക്കില്ലെന്ന പരാമർശവുമായി വിശാൽ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സവിശേഷമായ തീരുമാനത്തിന് നിർബന്ധിതനായാൽ മടിക്കില്ല. ആരാധക കൂട്ടായ്മയിലൂടെയുള്ള ജനസേവനം തുടരുമെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾ രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചല്ലെന്നും വിശാൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
