"മടിയിൽ ഇരുത്തിയാണോ പേര് ഇട്ടത്"; പാര്‍വതിയെ തെറിവിളിച്ച് മമ്മൂട്ടി ആരാധകര്‍

First Published 10, Mar 2018, 6:56 PM IST
again mammootty fans cyber attack against  parvathy
Highlights
  • ഏറ്റവും ഒടുവില്‍ മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നാണ് പാര്‍വ്വതിക്കു നേരെയുള്ള ആരോപണം

മമ്മൂട്ടി ആരാധകര്‍ പാര്‍വതിയുടെ പിന്നാലെ കൂടിയിട്ട് കുറച്ച് നാളായി. പല കാരണങ്ങളാല്‍ മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് നടി പാര്‍വതി. ഏറ്റവും ഒടുവില്‍ മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നാണ് പാര്‍വ്വതിക്കു നേരെയുള്ള ആരോപണം.

കഴിഞ്ഞ ദിവസം പാര്‍വതിയുടെ പുതിയ ചിത്രം 'മൈ സ്റ്റോറി'യുടെ ട്രെയ്‌ലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഈ പോസ്റ്റ് പാര്‍വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി’ എന്നാണ് പാര്‍വതി പേജില്‍ കുറിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ എന്ന അഭിനേതാവിനെയും അതിലുപരി തന്നേക്കാള്‍ പ്രായമുള്ള ഒരാളെയും പേരെടുത്ത് വിളിച്ച പാര്‍വതിയുടെ നിലപാടാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. 

പാര്‍വതിക്കെതിരെ പച്ചയ്ക്ക് തെറി വിളിക്കുകയായിരുന്നു മമ്മൂട്ടി ആരാധകര്‍ ചെയ്തത്. "മമ്മൂട്ടി വരെ സ്വയം മമ്മൂക്ക എന്നാണു വിളിക്കുന്നത് .അപ്പോഴാണ്‌ ഒരു പീക്കിരി പെണ്ണ് മമ്മൂട്ടി എന്ന് വിളിക്കുന്നത് ", "നിന്റെ മടിയിൽ ഇരുത്തി ആണോ പേര് ഇട്ടതു... ലാലേട്ടൻ മുതൽ ഇന്നലെ വന്ന പൃഥ്വിരാജ് വരെ ബഹുമാനം കാണിക്കുന്നു", 'അച്ഛനെ എടാ എന്ന് വിളിച്ചാണല്ലേ ശീലം?',തുടങ്ങിയ കടുത്ത ഭാഷയിലായിരുന്നു ആരാധകര്‍ കമന്‍റ് ഇട്ടത്. 

loader