Asianet News MalayalamAsianet News Malayalam

അച്ഛന്‍റെ ഗാനം പാടി അഭിനയിച്ച് അഹാന കൃഷ്ണകുമാര്‍; ആല്‍ബം ശ്രദ്ധേയമാകുന്നു

Ahaana krishnakumars album Whispers and whistles
Author
First Published Oct 9, 2017, 10:28 PM IST

കാറ്റേ നീ വീശരുതിപ്പോള്‍.... എന്ന അച്ഛന്‍റെ ഗാനം പാടി അഭിനയിച്ച്  നടി അഹാന കൃഷ്ണകുമാര്‍.  ഒരു ആല്‍ബത്തിന് വേണ്ടിയാണ് അച്ഛനും നടനുമായ കൃഷ്ണകുമാറിന്‍റെ ഗാനം ആലപിച്ച് അഹാന ശ്രദ്ധേയമായത്.
കാറ്റിനെ അടിസ്ഥാനമാക്കിയുളള തമിഴ് മലയാളം പാട്ടുകള്‍ ചേര്‍ത്ത് റീമിക്സ് ചെയ്താണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആല്‍ബം റിലീസ് ചെയ്തത്. അച്ഛനും അമ്മയ്ക്കും അഭിമാനമായി അഹാനമാറട്ടെയെന്നും നടിയായും ഡാൻസറായും
പാട്ടുകാരിയായും അഹാന കഴിവു തെളിയിച്ചിരിക്കുകയാണെന്നും അനുഷ്ക കുറിച്ചു. വിസ്പേഴ്സ് ആന്‍റ് വിസില്‍സ് എന്നാണ് ആല്‍ബത്തിന്‍റെ പേര്. ശ്യാമ പ്രകാശാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമ രംഗത്തെത്തിയത്. ഓണത്തിന് പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും അഹാന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Ahaana krishnakumars album Whispers and whistles

Ahaana krishnakumars album Whispers and whistles

 

 

Follow Us:
Download App:
  • android
  • ios