നടന്‍ കൃഷ്‍ണകുമാറിന്റെ മകള്‍ അഹാന കൃഷ്‍ണകുമാര്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് നായികയായത്. ഫര്‍ഹാന്റെ നായികയായി വെള്ളിത്തിരയിലെത്തിയ അര്‍ഹാന കൃഷ്‍ണകുമാര്‍ ഒരിടവേളയ്‍ക്കു ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഇത്തവണ നിവിന്‍ പോളിയുടെ നായികയായിട്ടാണ് അര്‍ഹാന കൃഷ്‍ണകുമാര്‍ അഭിനയിക്കുന്നത്.

പ്രേമം ഫെയിം അല്‍ത്താഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം നിവിന്‍ പോളി നായകനാകുന്ന പുതിയ സിനിമ കായംകുളം കൊച്ചുണ്ണിയാണ്. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.