Asianet News MalayalamAsianet News Malayalam

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ യുകെയിൽ പ്രദര്‍ശിപ്പിക്കുന്നു

ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രളയക്കെടുതിയിൽ വലയുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആശ്വാസവുമായി ഇതാ ഒരു സിനിമയും അതിന്റെ അണിയറ പ്രവർത്തകരും. ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതർക്കും സിനിമാ മേഖലയുടെ ഉന്നമനത്തിനുമായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' കേരളത്തിലെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു. അതേസമയം 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' യുകെയിൽ പ്രദർശനം ആരംഭിച്ചു.

Aikkarakonathe bhishwangaranmar
Author
Kochi, First Published Oct 15, 2018, 5:58 PM IST

ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രളയക്കെടുതിയിൽ വലയുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആശ്വാസവുമായി ഇതാ ഒരു സിനിമയും അതിന്റെ അണിയറ പ്രവർത്തകരും. ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതർക്കും സിനിമാ മേഖലയുടെ ഉന്നമനത്തിനുമായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' കേരളത്തിലെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു. അതേസമയം 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' യുകെയിൽ പ്രദർശനം ആരംഭിച്ചു.

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ'. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം സിനിമാ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കാൻ നേരത്തേ തന്നെ ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചിരുന്നു.  ശേഷിക്കുന്ന 75 ശതമാനത്തിൽ 50 ശതമാനം മഴക്കെടുതിയിൽ നശിച്ചു പോയ വീടുകളുടെ പുനർനിർമ്മാണത്തിനും, 25 ശതമാനം പ്രളയബാധിർക്കും, അവരുടെ രക്ഷാപ്രവർത്തനങ്ങൾക്കുമായി ചെലവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെയാണ് ചിത്രം അണിനിരത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,  ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, പഞ്ചാബി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ 10 ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന ചിത്രം 15 രാജ്യങ്ങളിൽ റിലീസ് ചെയ്യും. യു കെ, അയർലണ്ട്, മാൾട്ട, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, ഓസ്ട്രിയ, ഹോങ്കോങ്, ജപ്പാൻ, ലെബനൻ, കെനിയ, സിങ്കപ്പൂർ, റഷ്യ,      എന്നിവിടങ്ങളിലും ഒക്ടോബർ 19 മുതൽ ഗൾഫ് രാജ്യങ്ങളിലും പ്രദർശിപ്പിക്കും.

ഐക്കരക്കോണം എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാ-തന്തു. ശിവജി ഗുരുവായൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിഭകളായ വിപിൻ മംഗലശ്ശേരി, സമർത്ഥ് അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജൻ, മുകേഷ് എം നായർ, ബേസിൽ ജോസ് എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഇവരോടൊപ്പം ലാലു അലക്സ്, സുനിൽ സുഖദ, ബോബൻ സാമുവൽ, പാഷാണം ഷാജി (സാജു നവോദയ), , കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ബിജു മജീദ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ചിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈൻ, ഗാനരചന: സോഹൻ റോയ്. കഥ, തിരക്കഥ, സംഭാഷണം: കെ. ഷിബു രാജ്. ക്യാമറ: പി സി ലാൽ. സംഗീത സംവിധാനം: ബിജു റാം. പ്രൊഡക്ഷൻ കൺട്രോളർ: അനിൽ അങ്കമാലി. സ്റ്റിൽസ്: സജി അലീന. പിആർഓ: എ എസ് ദിനേശ്.

Follow Us:
Download App:
  • android
  • ios