നയൻതാര നായികയായി എത്തുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്. മായ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നയൻതാര വീണ്ടും ഒരു ഹൊറര്‍ സിനിമയില്‍ നായികയാകുകയാണ്. ഐറ എന്ന ചിത്രത്തിലാണ് നയൻതാര നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കരിയറിലാദ്യമായി നയൻതാര ഡബിള്‍ റോളില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സര്‍ജുൻ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.