തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലിയുമായി ചേര്‍ന്ന് എയര്‍ടെല്ലിന്റെ പ്രത്യേക പാക്കേജ്. അണ്‍‌ലിമിറ്റഡ് 2ജി ഇന്റര്‍‌നെറ്റ് ഉള്‍പ്പടെയുള്ള റീചാര്‍ജ് പാക്കേജ് ആണ് എയര്‍ടെല്‍ അവതരിപ്പിക്കുന്നത്. കബാലി ഹലോ ട്യൂണ്‍സും കബാലി ബ്രാന്‍ഡഡ് സിമ്മും ഉള്‍പ്പടെയുള്ള പ്രത്യേക പാക്കേജ് ആണ് എയര്‍ടെല്ലിന്റേത്. കബാലിയുടെ റിലീസിനു മുന്നോടിയായി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കു രജനീകാന്തിന് ആശംസകള്‍ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആരാധകരില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ രജനീകാന്തിന് കൈമാറാനുമാണ് എയര്‍ടെല്ലിന്റെ തീരുമാനം.

രജനീകാന്തിന്റെ കബാലിയുടെ എയർലൈൻ പാർട്നെർ ആയി എയർ ഏഷ്യ നേരത്തെ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി ‘കബാലി മെനുവും എയര്‍ ഏഷ്യാ വിമാനത്തില്‍ ഒരുക്കും.

ബംഗലൂരുവിൽ നിന്നു ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് കബാലി ഓഫര്‍‌ ലഭിക്കുക. കബാലി സിനിമയുടെ റിലീസ് ദിവസമായിരിക്കും ഓഫര്‍. 7860 രൂപയാണ് സ്പെഷല്‍ പാക്കേജിന് ചെലവാകുക. കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവയും പാക്കേജില്‌‍ ഉൾപ്പെടും. രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന വിമാനം ഏഴ് മണിക്ക് ചെന്നൈയിൽ എത്തും. യാത്രക്കാരെ തീയേറ്ററിലെത്തിക്കാനുള്ള സംവിധാനമുണ്ടാകും. ഷോ കഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിൽ നിന്ന് തിരിച്ച് ബംഗലൂരുവിലേക്കും പറക്കും.