ദുബായ്: പൊതുവേദിയില്‍ അതീവ ഗ്ലാമറസായി ബോളിവുഡ് താരം ഐശ്വര്യ റായി. ദുബായിയില്‍ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. മറ്റു താരങ്ങളെ പോലെ ഐശ്വര്യയും വൈകി എത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഐശ്വര്യ കൃത്യസമയത്തു തന്നെ എത്തി.കൃത്യനിഷ്ടയുടെ കാര്യത്തില്‍ മറ്റു നടിമാരേക്കാള്‍ ഏറെ മുന്നിലാണ് ഐശ്വര്യ. നീലഗൗണില്‍ അതിവ ഗ്ലാമറസായി എത്തിയ ഐശ്വര്യ റായിയെ ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്. കൃത്യ സമയത്ത് എത്തിയതിനെ പറ്റി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെയായിരുന്നു.

'കൃത്യസമയത്ത് എത്താതിരിക്കുക എന്നത് ഒരു ഫാഷനായി ഞാൻ കാണുന്നില്ല. കൃത്യനിഷ്ഠത പാലിക്കാനുള്ളതാണ്. കഴിയുന്ന സാഹചര്യങ്ങളിലെല്ലാം പരമാവധി കൃത്യസമയത്ത് എത്താൻ ശ്രമിക്കാറുണ്ട്'എന്നും ഐശ്വര്യ പറഞ്ഞു.