ബോളിവുഡില്‍ ഇന്നും തിരക്കുള്ള നായികയാണ് ഐശ്വര്യ റായ്. ഐശ്വര്യ റായ്‍യെ കേന്ദ്രീകരിച്ച് നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അടുത്ത ഒരു സിനിമയ്ക്കായി ഐശ്വര്യ റായ് 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നാണ് പുതിയ വാര്‍ത്ത.

ക്ലാസിക് ചിത്രമായ രാത് ഓര്‍ ദിന്‍ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കുന്നതിനായി ഐശ്വര്യ റായ് 10 കോടി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ഐശ്വര്യ റായ് അഭിനയിക്കേണ്ടത്. ഐശ്വര്യ റായ്‍യുടെ ആവശ്യം സിനിമയുടെ നിര്‍മ്മാതാക്കള്‍‌ അംഗീകരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഇരട്ടവേഷത്തിലായതിനാലും ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തേണ്ട വേഷമായതിനാലുമാണ് നിര്‍മ്മാതാക്കള്‍ ഐശ്വര്യ റായ്‍യുടെ ആവശ്യം അംഗീകരിച്ചത്. സിനിമയുടെ ചിത്രീകരണത്തിന് കൂടുതല്‍ ദിവസങ്ങള്‍ വേണ്ടതിനാല്‍ ഐശ്വര്യ റായ്‍യ്ക്ക് മറ്റ് പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നതും ഇതിനു കാരണമാണ്.