അഭിഷേകിനെക്കുറിച്ചുള്ള ചോദ്യം ഐശ്വര്യയുടെ കിടിലന്‍ മറുപടി

താരജോഡികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും ഒരുമിച്ചിട്ട് ഏപ്രില്‍ 20ന് പതിനൊന്ന് വര്‍ഷം തികയുകയുന്നതിനിടയില്‍ ഐശ്വര്യയുടെ ഒരു അഭിമുഖം വൈറലാകുകയാണ്.

എന്നെങ്കിലും എപ്പോഴെങ്കിലും പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒട്ടുമാലോചിക്കാതെ 'ഒരിക്കലുമില്ല' എന്ന ബോര്‍ഡ് ഉയര്‍ത്തിക്കാണിക്കുന്ന താരറാണിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.

എപ്പോഴെങ്കിലും സിനിമ കണ്ടുറങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഐശ്വര്യയുടെ മറുപടിയും രസകരമായിരുന്നു. എപ്പോഴൊക്കെയോ ഉറക്കം തൂങ്ങിയിട്ടുണ്ട് പക്ഷെ അത് സിനിമയുടെ കുഴപ്പം കൊണ്ടല്ല അമിതമായ ക്ഷീണം കാരണമാണെന്നായിരുന്നു മറുപടി. ഏതെങ്കിലും സിനിമ ചെയ്തതില്‍ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.