ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ അപരയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. ഐശ്വര്യ റായിയുമായുള്ള അപൂര്‍വ്വ സാദൃശ്യമാണ് പേര്‍ഷ്യന്‍ സൂപ്പര്‍ മോഡല്‍ മഹ്ലഗ ജബേരിയയിലേയ്ക്ക് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ എത്തിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകളിലൂടെയാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ താരമായത്. ഇറാനിലെ ഇസ്ഫഹാനിലാണ് സ്വദേശിയായ മഹ്ലഗ ജബേരിയ കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലാണ് താമസിക്കുന്നത്.