നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ് ടൈംസിന്റെ റിലീസിംഗ് ഡേറ്റ് നിർമ്മാതാവായ ആഷിക് ഉസ്മാൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. 2026 മെയ് 15ന് ചിത്രം തീയറ്ററിൽ എത്തും എന്നാണ് ആഷിക് ഉസ്മാൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിരിക്കുന്നത്. നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്.

നെസ്ലിൻ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ' ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.

എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റും: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്:ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്:ബോയക്, ഡിസൈന്‍സ്:യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.