കരണ്‍ ജോഹര്‍ ഒരുക്കുന്ന ഏയ് ദില്‍ ഹൈ മുഷ്കില്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി താരത്തില്‍ അഭിനയിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഐശ്വര്യാ റായ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകന്‍ ആയിട്ടാണ് അഭിനയിക്കുന്നത് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വെറും അതിഥി താരമായിട്ടല്ല ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് പുതിയ വാര്‍ത്ത. ഐശ്വര്യാ റായ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായിട്ടാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഷാരൂഖ് അഭിനയിക്കുന്ന കഥാപാത്രം മരിക്കുന്നു. പിന്നീട് ഐശ്വര്യാ റായ്‍യുടെ കഥാപാത്രം രണ്‍ബീര്‍ കപൂറിന്റെ കഥാപാത്രവുമായി അടുപ്പത്തിലാകുകയുമാണ് ചെയ്യുന്നതാണ് പ്രമേയമെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.