കാന്‍ ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ താരമയി ഐശ്വര്യാ റായ്. ആഷിനൊപ്പം കാന്‍ ഫെസ്റ്റിനെത്തിയ മകള്‍ ആരാധ്യയും ആരാധകരുടെ ശ്രദ്ധ നേടി. റെഡ് കാർപറ്റിലേക്ക് എത്തും മുന്നേ മകൾക്കൊപ്പം നിൽക്കുന്ന ഐശ്വര്യയുടെ ഫോട്ടോകളും വിഡിയോകളുമൊക്കെ വൈറലായിട്ടുണ്ട്.

ചുവപ്പു പരവതാനിക്ക് ചേരുംപോലെയുള്ള കടുംചുവപ്പു നിറമുള്ള ഗൗൺ ധരിച്ചാണ് ഇത്തവണ ഐശ്വര്യ എത്തിയത്. ഐശ്വര്യ അഭിനയിച്ച ദേവദാസ് എന്ന് ചിത്രവും ഇത്തവണ കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ച്. പ്രമുഖ മേക്അപ് ബ്രാൻഡായ ലോറിയൽ പാരീസിനു വേണ്ടിവാണ് ഐശ്വര്യ ആരാധകർക്കു മുന്നിലെത്തിയത്.