ഇന്‍സ്റ്റഗ്രാമില്‍ മകനൊപ്പമുള്ള ചിത്രം അജയ് പോസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ സ്റ്റാര്‍ ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. സിനിയമയില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും ഇരുവരും താരങ്ങളാണ്. 49-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കാജോളും കുടുംബവുമൊത്ത് അജയ് ഇപ്പോള്‍ പാരിസിലാണ്. എന്നാല്‍, പാരീസില്‍നിന്ന് അജയ് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ച. അജയ്ക്ക് നേരെ രൂക്ഷ വിമര്‍ശനാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. 

View post on Instagram

കഴിഞ്ഞ ദിവസം മകനുമൊത്ത് നില്‍ക്കുന്ന ഒരു ചിത്രം അജയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയില്‍ അജയുടെ കയ്യില്‍ സിഗരറ്റും കാണാം. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. മകനൊപ്പം നിന്ന് സിഗരറ്റ് വലിച്ചത് ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. നടന്‍ വത്സല്‍ സേതും ഭാര്യ ഇഷിത ദത്തയും ഇരുവര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഫ്രാന്‍സിന്‍റെ തലസ്ഥാനത്തെത്തിടയിട്ടുണ്ട്. 

View post on Instagram