മകള്‍ തന്നെ നിര്‍ദയമായി വിമര്‍ശിക്കും തന്നെ വെറുതെ വിടാത്തത് മകള്‍
മുംബൈ: രണ്ടുദേശീയ അവാര്ഡുകള് കരസ്ഥമാക്കിയ അജയ് ദേവ്ഗണ് നല്ലൊരു നടനാണെന്ന് തെളിയിച്ചിട്ടുള്ളതാണ്. എന്നാല് തന്റെ സിനിമകളെ വിമര്ശിക്കാന് മടിക്കാത്ത ഒരാള് തന്റെ മകള് മാത്രമാണെന്ന് അജയ് ദേവ്ഗണ്. ഡിഎന്എയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മകള് നൈസ തന്റെ സിനിമകളെ നിര്ദയമായി വിമര്ശിക്കുമെന്ന് അജയ് പറഞ്ഞത്.
നൈസ തന്നെ നിര്ദയമായി വിമര്ശിക്കുമെന്നും അവള് തന്നെ വെറുതെ വിടാറില്ലെന്നും അജയ് പറഞ്ഞു. കാര്യങ്ങള് തുറന്നടിച്ച് മുഖത്ത് നോക്കി പറയുന്ന ആളാണ് കജോള്. എന്നാല് കജോളിന് തന്റെ സിനിമകളെ വിമര്ശിക്കാനുള്ള ഗട്ട്സില്ലെന്ന തമാശയും അജയ് പറഞ്ഞു. രാജ് കുമാര് ഗുപ്തയുടെ റെയ്ഡാണ് അജയ്യുടെ പുറത്തിറങ്ങാനുള്ള ചിത്രം. മാര്ച്ച് 16 നാണ് ചിത്രം റിലീസാകുന്നത്.
