Asianet News MalayalamAsianet News Malayalam

വിശ്വാസം ഒരുങ്ങുന്നു, 'തല'യുടെ പുതിയ സിനിമയും ചര്‍ച്ചയില്‍

ചിത്രം പൊങ്കല്‍ റിലീസ് ആയി പ്രദര്‍‌ശനത്തിന് എത്തുമെന്ന് സംവിധായകൻ സിരുത്തൈ ശിവ അറിയിച്ചിരുന്നു

Ajith new film discussion

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ തല അജിത് നായകനാകുന്ന വിശ്വാസം. ചിത്രം പൊങ്കല്‍ റിലീസ് ആയി പ്രദര്‍‌ശനത്തിന് എത്തുമെന്ന് സംവിധായകൻ സിരുത്തൈ ശിവ അറിയിച്ചിരുന്നു. വിശ്വാസത്തിനു ശേഷം അജിത് അഭിനയിക്കുന്ന സിനിമയെ കുറിച്ചും റിപ്പോര്‍ട്ടുകള്‍‌ വരുന്നു. തീരൻ അധികാരം ഒൻട്രുവിന്റെ സംവിധായകൻ വിനോദിന്റെ ചിത്രത്തില്‍ ആയിരിക്കും അജിത് പിന്നീട് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദും അജിത്തും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരു ഹിന്ദി ചിത്രം റീമേക്ക് ചെയ്യാൻ നിര്‍‌മ്മാതാവ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതില്‍ താല്‍പര്യമില്ലെന്ന് വിനോദ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തിരക്കഥയുടെ ചര്‍ച്ചകള്‍ തുടരുമെന്നും ഉടൻ തീരുമാനത്തിലെത്തുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി തമിഴ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിശ്വാസത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അജിത് ആയിരിക്കുമെന്നായിരുന്നു ആദ്യമുള്ള റിപ്പോര്‍ട്ട്. എന്നാല്‍ തല നരയ്‍ക്കാത്ത ലുക്കിലും അജിത് ചിത്രത്തിലുണ്ടാകുമെന്നാണ് പുതിയ വിവരം. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios