തെന്നിന്ത്യയില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്ക് ഒരു തരംഗമാക്കി മാറ്റിയ നടനാണ് തമിഴകത്തിന്റെ തല!. മങ്കാത്തയിലാണ് ആദ്യം അജിത്ത് പുതിയ ലുക്ക് സ്വീകരിച്ചത്. തുടര്‍ന്നുള്ള സിനിമയിലും അജിത് സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തി ഹിറ്റാകുകയും ചെയ്തു. പക്ഷേ തലയ്ക്ക് തന്നേക്കാള്‍ കൂടുതല്‍ ഇഷ്‍ടപ്പെട്ടത് ജയറാമിന്റെ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്ക് ആണ്.

സത്യയിലാണ് ജയറാം അടുത്തകാലത്ത് കാലത്ത് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സ്വീകരിച്ചത്. അച്ചായന്‍സിലും ജയറാം ആ ലുക്കിലായിരുന്നു എത്തിയത്. ജയറാമിന്റെ ഫോട്ടോ കണ്ട അജിത്ത് താരത്തെ പ്രശംസിച്ച് മെസേജ് അയച്ചുവെന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ട്.