തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വിശ്വാസം. ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അജിത് ഒരു ഗാനം ആലപിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഇമ്മൻ സംഗീതം നിര്‍വഹിക്കുന്ന ഗാനമായിരിക്കും അജിത് പാടുക. നയന്‍താരയാണ് ചിത്രത്തിലെ നായിക. വീരം, വേതാളം എന്നിവയാണ് ശിവയും അജിത്തും നേരത്തെ ഒന്നിച്ച സിനിമകള്‍.