Asianet News MalayalamAsianet News Malayalam

തലയ്ക്കായി ആഢംബര ബംഗ്ലാവ് ഒരുങ്ങുന്നു!

തമിഴകത്തിന്റെ തല അജിത്ത് തന്റെ പുതിയ വീടിന്റെ പണിത്തിരക്കിലാണ്. വീടെന്ന് പറഞ്ഞാല്‍ മതിയാകില്ല. എല്ലാത്തരം സൌകര്യങ്ങളും ഉള്ള വൻ ബംഗ്ലാവാണ് അജിത്തിനു വേണ്ടി ഒരുങ്ങുന്നത്.

 

Ajiths posh bungalow gets ready
Author
Chennai, First Published Dec 4, 2018, 11:36 AM IST

തമിഴകത്തിന്റെ തല അജിത്ത് തന്റെ പുതിയ വീടിന്റെ പണിത്തിരക്കിലാണ്. വീടെന്ന് പറഞ്ഞാല്‍ മതിയാകില്ല. എല്ലാത്തരം സൌകര്യങ്ങളും ഉള്ള വൻ ബംഗ്ലാവാണ് അജിത്തിനു വേണ്ടി ഒരുങ്ങുന്നത്.

ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് അജിത് ബംഗ്ലാവ് നിര്‍‌മ്മിച്ചിരിക്കുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോ, മിനി ഡിജിറ്റല്‍ തീയേറ്റര്‍, എയറോ മോഡലിംഗ് ചെയ്യുന്നതിനായുള്ള പ്രത്യേക മുറി, കുട്ടികള്‍ക്ക് കളിക്കാനുള്ള വിശാലമായ സ്ഥലം തുടങ്ങിയവയാണ് ബംഗ്ലാവിന്റെ ഭാഗമായി ഉണ്ടാകുക. ബംഗ്ലാവിലേക്ക് താമസം മാറ്റിയാല്‍ പുതിയ സിനിമയുടെ ഡബ്ബിംഗ് ജോലികളും അവിടെ തന്നെയാകും ചെയ്യുക.

അതേസമയം അജിത്ത് നായകനാകുന്ന വിശ്വാസം എന്ന സിനിമ റിലീസിനായുള്ള തയ്യാറെടുപ്പിലാണ്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത്ത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.

വിശ്വാസത്തില്‍ അജിത്ത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios