തമിഴകത്തിന്റെ തലയുടെ അന്പത്തിയേഴാം ചിത്രത്തിന്റെ നായകകഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. രാജ്യാന്തര അന്വേഷണ ഉദ്യോഗസ്ഥനായാണ് അജിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാജ്യാന്തരതലത്തില്‍ കുപ്രസിദ്ധി നേടിയ ഒരു കുറ്റകൃത്യമാണ് ചിത്രത്തിനു പ്രമേയമാകുന്നതെന്നും വാര്‍ത്തകളുണ്ട്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുഷ്‍കാ ഷെട്ടിയും അമലാ പോളുമാണ് ചിത്രത്തിലെ നായികമാരെ അവതരിപ്പിക്കുന്നത്. സത്യജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വെട്രിയാണ് ഛായാഗ്രാഹകന്‍.