മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിലെ തിലകന്റെ കഥാപാത്രമായ കടുവ ചാക്കോ എന്ന ചാക്കോ മാഷിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അജുവര്‍ഗീസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരു മനസ്സിലാക്കുന്നില്ലെന്നും കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നതെന്നുമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ ചോദ്യം ശരിയാണോ അല്ലെയോ എന്ന ചോദ്യം ഉന്നയിച്ച അജു വിഷയം ചര്‍ച്ച ചെയ്യാനായി #debatable എന്ന ഹാഷ് ടാഗും തുടങ്ങി.