ആകാശ് അംബാനിയുടെ വിവാഹ നിശ്ചയത്തിന് ആരാധ്യയെ കാത്തിരുന്ന സര്‍പ്രൈസ്

First Published 28, Mar 2018, 3:39 PM IST
akash ambai engagement aradhya bachchan attended
Highlights

 നിത അംബാനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ആരാധ്യ എത്തിയത്

 ബോളിവുഡ് താരം ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും ഏറെ ആരാധകരുണ്ട്.  ഐശ്വര്യ എവിടെ പോയാലും മകള്‍ ആരാധ്യയേയും കൊണ്ടുപോകാറുണ്ട്.  മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിലും ആരാധ്യയും ഐശ്വര്യയും പങ്കെടുത്തിരുന്നു.

 

എന്നാല്‍ അവിടെ ആരാധ്യയ്ക്കായി ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഐശ്വര്യ ആരാധ്യയെ പാര്‍ട്ടിക്ക് കൊണ്ടുവന്നതെന്ന് പിങ്ക്വില്ല വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

പാര്‍ട്ടിയില്‍ ചെറിയ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തം ഉണ്ടായിരുന്നു. ഈ നൃത്തം ആരാധ്യ കാണണമെന്നും അത് കുട്ടിക്ക് സന്തോഷം നല്‍കുമെന്നും നിത പറഞ്ഞു. ആരാധ്യ എവിടെ പോകുമ്പോഴും ക്യാമറയും പിന്തുടരാറുണ്ട്. 

 

loader