ബോളിവുഡിലെ നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിക്കും ശ്ലോകയ്ക്കും ആശംസ നേര്‍ന്ന് ബോളിവുഡ് താരങ്ങളെത്തി.

മുകേഷ് അംബാനി ഒരുക്കിയ വിവാഹ നിശ്ചയ ആഘോഷത്തിന്റെ ഭാഗമായാണ് താരങ്ങള്‍ എത്തിയത്. 

ഷാരൂഖ് ഖാന്‍,, ഗൗരി ഖാന്‍, കരണ്‍ ജോഹര്‍, ഐശ്വര്യ റായ്, കത്രീന കെയ്ഫ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം വിരുന്നിനെത്തി. ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ വിരുന്നെത്തിയത്. ക്രിക്കറ്റ് താരമായ സഹീര്‍ഖാന്‍ ഭാര്യ സാഗരികയ്ക്ക് ഒപ്പമാണ് എത്തിയത്.

 ശനിയാഴ്ച ഗോവയില്‍ വച്ചാണ് റിയലന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശിന്റെ വിവാഹ നിശ്ചയം നടന്നത്. പ്രമുഖ രത്‌ന വ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് സൂചന.