ഇന്നത്തെ ദിവസം കുറച്ച് പതുക്കെ പണിയെടുത്താൽ മതി, തൊഴിലാളി സമരത്തിന് ഇറങ്ങേണ്ട എന്നാണ് തൊഴിലാളി നേതാവായ അക്ബർ മറ്റ് തൊഴിലാളികൾക്ക് നിർദ്ദേശം നൽകുന്നത്.
ബിഗ് ബോസ് സീസൺ സെവൻ നാല്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ വീക്ക്ലി ടാസ്ക് മൂന്നാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. നൂദില ചെരുപ്പ് കമ്പനിയിലെ ചെരുപ്പ് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ 90 മിനിറ്റിനുള്ളിൽ ഒരു മെഷീൻ ഉപയോഗിച്ചുകൊണ്ട് 25 ജോഡി ചെരുപ്പുകളാണ് ഇന്നത്തെ ദിവസം നിർമ്മിക്കേണ്ടത്. ഇന്നത്തെ ദിവസം കുറച്ച് പതുക്കെ പണിയെടുത്താൽ മതി, തൊഴിലാളി സമരത്തിന് ഇറങ്ങേണ്ട എന്നാണ് തൊഴിലാളി നേതാവായ അക്ബർ മറ്റ് തൊഴിലാളികൾക്ക് നിർദ്ദേശം നൽകുന്നത്.
എന്നാൽ അതിനിടെ സർക്കസ് കമ്പനിയിലെ ആളുകൾ ഇൻഡസ്ട്രിയൽ വിസിറ്റിങ് വരികയും കമ്പനിയിൽ നിന്നും ചെരുപ്പ് നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് റൗണ്ടുകൾ ഉള്ള വീക്ക്ലി ടാസ്കിൽ ആദ്യ ദിവസം മാത്രമാണ് 50 ചെരുപ്പുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഇന്നത്തെ ടാസ്ക് നൂറയുടെ സൂപ്പർ പവർ നിലനിർത്തുന്നതിൽ പ്രധാനപ്പെട്ടതാണ്.
നൂറയുടെ സൂപ്പർ പവർ
എന്നാൽ 18 ജോഡി ചെരുപ്പുകൾ മാത്രമേ ഇന്ന് നിർമ്മിക്കാനായുള്ളൂ. ഗോൾഡ് കോയിൻ വിതരണം ചെയ്തപ്പോൾ 4 കോയിനുകൾ ഷാനവാസിനും 2 കോയിനുകൾ വീതം ജിഷിനും, ബിന്നിക്കും, ആദിലയ്ക്കുമാണ് നൂറ നൽകിയത്. ഒരു കോയിൻ അഭിലാഷിനും, ശേഷിച്ച ഒരെണ്ണം ക്യാൻസൽ ചെയ്യുകയുമാണ് ചെയ്തത്.
നൂറ ടാസ്കിൽ പരാജയപ്പെട്ടുവെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു. നൂറ ഡയറക്ട് നോമിനേഷനിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. ചെരുപ്പ് നിർമ്മാണ ടാസ്കിൽ ഏറ്റവും മികച്ച ഗെയിം പുറത്തെടുത്തത് അക്ബർ ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നൂറയുടെ സൂപ്പർ പവർ നഷ്ടപ്പെടുത്താൻ അക്ബർ കൃത്യമായി കളി മുന്നോട്ട് കൊണ്ടുപോയി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.



