സോനാക്ഷി സിന്‍ഹ നായികയായ അകിറ ഓണ്‍ലൈനില്‍ ലീക്കായി. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്.
സെപ്‍തംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പിറ്റേ ദിവസമാണ് ചിത്രം മുഴുവനായും ഓണ്‍ലൈനില്‍ ലീക്കായത്. എന്നാല്‍ തീയേറ്ററില്‍ നിന്ന് ഷൂട്ട് ചെയ്‍ത രംഗങ്ങളാണ് ലീക്കായത്. ക്വാളിറ്റി കുറഞ്ഞ വീഡിയോയാണ്. അതിനാല്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ഇത് ബാധിക്കില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. കളരിപ്പയറ്റടക്കമുള്ള ആക്ഷന്‍ രംഗങ്ങള്‍ സോനാക്ഷി സിന്‍ഹ ചിത്രത്തില്‍ ചെയ്യുന്നുണ്ട്.
