കമല്‍ഹാസന്റെ മകള്‍ അക്ഷരാ ഹാസന്‍ തമിഴകത്തിന്റെ തല അജിത്തിന്റെ സിനിമയില്‍ നായികയാകുന്നു. തല57 എന്നു താല്‍ക്കാലികമായി പേരിട്ട ചിത്രത്തിലാണ് അക്ഷരാ ഹാസന്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ ഒരു ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായാണ് അജിത്ത് അഭിനയിക്കുന്നത്. യൂറോപ്പില്‍ നടന്ന ഒരു കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് അജിത്തിന്റെ കഥാപാത്രം. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് അജിത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്.