അനുഷ്‍ക ശര്‍മ്മയും വരുണ്‍ ധവാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് സൂയി ധാഗ. ചിത്രത്തിനായി വേറിട്ട പ്രമോഷനുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന മത്സരമാണ് നടത്തുന്നത്. ചിത്രത്തിലെ നായകനായ വരുണ്‍ ധവാൻ വെല്ലുവിളിച്ചത് അക്ഷയ് കുമാറിനെയാണ്. എന്നാല്‍ മത്സരത്തില്‍ വിജയിക്കാനാകാതിരുന്ന അക്ഷയ് കുമാര്‍ സച്ചിന്‍ ടെൻഡുല്‍ക്കറെ ചലഞ്ച് ചെയ്‍തിരിക്കുകയാണ്.

കാണുന്നതു പോലെ നിസ്സാര കാര്യമല്ല സൂചിയില്‍ നൂല്‍കോര്‍ക്കുന്നതെന്ന മുന്നറിയിപ്പോടെയാണ് അക്ഷയ് കുമാര്‍ മത്സരത്തിലേക്ക് സച്ചിനെ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്. മധ്യവയസ്‍കയായ ഗ്രാമീണ സ്ത്രീയായിട്ട് ആണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്‍തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.