ദുബായ്: രജനീകാന്ത്- ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം 2.0 യുടെ ഓഡിയോ ലോഞ്ചിങ്ങ് വെള്ളിയാഴ്ച ദുബായ് ബുര്‍ജ് പാര്‍ക്കില്‍ നടന്നു. ഓഡിയോ ലോഞ്ചിന് മുമ്പായി പുറത്തിറക്കിയ പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കാണാന്‍ പോകുന്ന പൂരത്തിന്‍റെ മുന്നോടിയായിരുന്നു പോസ്റ്റര്‍. ഇന്നലെ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ എ. ആര്‍ റഹ്മാന്‍, ധനുഷ്, റാണാ ദഗ്ഗുപതി തുടങ്ങിയവര്‍ പങ്കെടുത്തു. 

ചിത്രത്തിലെ പ്രതിനായകനായ അക്ഷയ് കുമാറിന്‍റെ പ്രകടനം ശ്രദ്ധാകേന്ദ്രമായിരുന്നു. കരുത്തനായ പ്രതിനായകനാണ് അക്ഷയ് കൂമാറിന്‍റെ കഥാപാത്രമെന്ന് പോസ്റ്ററുകളില്‍ നിന്ന് വ്യക്തമായതാണ്. ബുര്‍ജ് പാര്‍ക്കിലെ പ്രകടനത്തോടെ പ്രതിനായകനിലുള്ള പ്രതീക്ഷ കൂടിയിരിക്കുകയാണ്. എന്തായാലും ഓഡിയോ ലോഞ്ചിന് ശേഷം 2.0 തിയേറ്ററുകളില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് രജനിയുടെയും അക്ഷയുടെയും ആരാധകര്‍.