യേശുദാസിനും ജയരാജിനും വിമർശനം ചിലർക്ക് അവാർഡ് മതിയാകില്ല ഇത് രോഗമാണെന്ന് അലൻസിയർ
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡ് വാങ്ങിയ യേശുദാസിനെയും ജയരാജിനെയും വിമർശിച്ച് നടൻ അലൻസിയർ. ചിലർക്ക് അവാർഡ് എത്ര കിട്ടിയാലും മതിയാകില്ല. അതൊരു രോഗമാണെന്നും ചികിത്സവേണമെന്നും അലൻസിയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധിച്ചവർ അവാർഡ് തുക തിരിച്ചുകൊടുക്കണമെന്ന ജയരാജിന്റെ നിലപാടും അലൻസിയർ തള്ളി. പണം മന്ത്രിയുടെ വീട്ടിൽ നിന്നല്ല കൊണ്ടുവരുന്നത് എന്നായിരുന്നു പ്രതികരണം.
