ബോളിവുഡ് സുന്ദരി ആലിയ ഭട്ടിനെ കുറിച്ച് നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായും രണ്‍ബിര്‍ കപൂറുമായും ചേര്‍ത്ത് ആലിയ ഭട്ട് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. രണ്‍ബിര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്നുമെന്നും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഭട്ടെന്നും വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ ആലിയ ഭട്ട് പുതിയ ഒരാളുമായാണ് പ്രണയത്തില്‍ എന്നാണ് പുതിയ ഗോസിപ്പ്.

കവിന്‍ മിത്തലാണ് ആലിയയുടെ പുതിയ കാമുകന്‍ എന്നാണ് ഗോസിപ്പ്. വ്യവസായി പ്രമുഖന്‍ സുനില്‍ മിത്തലിന്റെ മകനാണ് കവിന്‍ മിത്തല്‍.