"ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കൾ ആലിയയുടെ ഊർജ്ജസ്വലതലും വ്യക്തിത്വവും പിൻതുടാൻ ശ്രമിക്കുകയാണ്. ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോർഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു നടി എന്ന നിലയിൽ അവരെ പ്രശസ്തയാക്കിയത്.
ദില്ലി: ഭക്ഷണ വിതരണ ദാതാക്കളായ യൂബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബർ ഈറ്റ്സ് ബ്രാൻഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
"ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കൾ ആലിയയുടെ ഊർജ്ജസ്വലതലും വ്യക്തിത്വവും പിൻതുടാൻ ശ്രമിക്കുകയാണ്. ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോർഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു നടി എന്ന നിലയിൽ അവരെ പ്രശസ്തയാക്കിയത്. ഈ ഗുണങ്ങൾ യൂബർ ഇറ്റ്സിന്റെയും അവിഭാജ്യ ഘടകമാണ്. ഇതുതന്നെയാണ് യൂബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി ആലിയെ കമ്പനി തെരഞ്ഞെടുത്തതെന്ന് യൂപർ ഈറ്റ്സ് ഇന്ത്യ ആൻഡ് ദക്ഷിണ ഏഷ്യൻ തലവൻ ഭാവിക് റാത്തോഡ് പറഞ്ഞു.
2017നാണ് യൂബർ ഈറ്റസ് ഇന്ത്യയിൽ സേവനം ആരംഭിച്ചത്. രാജ്യത്ത് 37 നഗരങ്ങളിൽ യൂബർ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറാണ് യൂബർ ഈറ്റ്സ് സേവനവും ലഭ്യമാക്കിയത്. അമേരിക്കയിൽ 31 ഔട്ട്ലെറ്റുകൾ മാത്രമാണ് യൂബറിനുള്ളത്.
2014ൽ ലോസ് ഏഞ്ചൽസിൽ ചെറിയ രീതിയിൽ ഭക്ഷണ വിതരണ ദാക്കാളായി തുടങ്ങിയതാണ് യൂബർ ഈറ്റ്സ്. 2015 ഡിസംബറിൽ പ്രത്യേക ആപ്ലിക്കേഷനായി ടോറന്റോയിൽ യൂബർ ഈറ്റ്സ് അവതരിപ്പിച്ചു. ഇന്ന് ലോകത്ത് 350ലധികം നഗരങ്ങളിൽ ഒറ്റ ആപ്ലിക്കേഷനിൽ യൂബർ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്.
