മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം പദ്മാവതി തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രമുഖരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ദീപിക, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിലെ ഗാനവും ട്രെയിലറും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകരും സ്വീകരിച്ചത്. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത ബോളിവുഡിന്‍റെ ക്യൂട്ട് ഗേള്‍ ആലിയയുടെ വാക്കുകളും ദീപികയുടെ മറുപടിയുമാണ്. ട്വിറ്ററിലാണ് ദീപികയെ പ്രശംസിച്ച് ആലിയ കുറിച്ചത്.
ദീപികയെ കണ്ടാല്‍ രാജ്ഞിയെ പോലെയുണ്ടെന്നും അത് താന്‍ ദീപികയോട് പറഞ്ഞിട്ടുണ്ടെന്നും തനിക്കൊരിക്കലും ദീപികയെ പോലെ അഭിനയിക്കാനോ, മനോഹരിയായിരിക്കാനോ കഴിയില്ലെന്നുമാണ് ആലിയ പറയുന്നത്. ആലിയയുടെ ഈ സ്നേഹത്തിന് മനോഹരമായ മറുപടിയാണ് ദീപിക നല്‍കിയത്. 'എന്‍റെ ആലു, നീ പറയുന്നതെന്താണ്... ഐ ലവ് യൂ'. ക്യൂട്ട് ഗേള്‍ ആലിയയോടുള്ള ദീപികയുടെ ക്യൂട്ട് മറുപടി എന്തായാലും ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു.
My Aloo...you make NO SENSE!I love you!!!❤️ @aliaa08https://t.co/9zNoQixwDv
