രണ്‍ബീര്‍- ആലിയ ബന്ധത്തെ കുറിച്ച് ആലിയയുടെ അച്ഛനും നിര്‍മ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും പരസ്യമായി പ്രതികരിച്ചിരുന്നു. അവര്‍ പ്രണയത്തിലാണെന്നും തനിക്ക് രണ്‍ബീറിനെ ഇഷ്ടമാണെന്നുമായിരുന്നു മഹേഷ് ഭട്ടിന്റെ പ്രതികരണം

ബോളിവുഡില്‍ താരവിവാഹങ്ങളുടെ മേളം ഇനിയും അവസാനിച്ചിട്ടില്ല. അടുത്തതായി ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തെ കുറിച്ചാണ് ആരാധകരുടെ 'ആശങ്ക'. എന്നാല്‍ വിവാഹത്തെ കുറിച്ച് രണ്ടുപേരും ഇതുവരെ കൃത്യമായ പ്രതികരണങ്ങളൊന്നും നല്‍കിയിട്ടില്ല. ഇപ്പോള്‍ പ്രണയത്തിലാണെന്ന് താരങ്ങളും വീട്ടുകാരും തുറന്നുസമ്മതിച്ചതോടെ ഇക്കാര്യത്തെ കുറിച്ച് പരസ്യമായ ചര്‍ച്ചകളാണ് ബോളിവുഡിലും നടക്കുന്നത്. 

ഈ ചര്‍ച്ചകളുടെ ചുവട് പിടിച്ചാണ് ഏതാനും ആരാധകര്‍ ആലിയയുമായി ട്വിറ്ററില്‍ ചോദ്യോത്തര പരിപാടിയിലേര്‍പ്പെട്ടത്. വിവാഹം കഴിഞ്ഞ് പ്രിയങ്ക ചോപ്ര തന്റെ പേര് പ്രിയങ്ക ചോപ്ര ജൊനാസ് എന്ന് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് ഒരു ആരാധകന്‍ ആലിയയോട് ആ ചോദ്യം ചോദിച്ചത്. 

'ഞങ്ങള്‍ക്ക് ആലിയ കപൂര്‍ എന്ന് വിളിക്കാമോ' എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടനടി തന്നെ ആലിയയുടെ മറുപടിയും വന്നു.

Scroll to load tweet…


ഹിമാംഷു കകാനി എന്ന പേര് മാറ്റി 'താങ്കളെ ഞാന്‍ ഹിമാംഷു ഭട്ട് എന്ന് വിളിക്കട്ടെ'യെന്നായിരുന്നു ആലിയയുടെ മറുചോദ്യം. ഇതോടെ ആരാധകന്റെ സംശയവും തീര്‍ന്നു. ഐശ്വര്യ റായ്, ശില്‍പ ഷെട്ടി എന്നിവരുള്‍പ്പെടെ പല പ്രമുഖ നടിമാരും വിവാഹശേഷം പേര് മാറ്റിയിരുന്നു. എന്നാല്‍ അടുത്തിടെ വിവാഹിതയായ ദീപിക പദുക്കോണ്‍ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തന്റെ പേര് മാറ്റിയിട്ടില്ല. 

View post on Instagram

രണ്‍ബീര്‍- ആലിയ ബന്ധത്തെ കുറിച്ച് ആലിയയുടെ അച്ഛനും നിര്‍മ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും പരസ്യമായി പ്രതികരിച്ചിരുന്നു. അവര്‍ പ്രണയത്തിലാണെന്നും തനിക്ക് രണ്‍ബീറിനെ ഇഷ്ടമാണെന്നുമായിരുന്നു മഹേഷ് ഭട്ടിന്റെ പ്രതികരണം. 2019ല്‍ ഇരുവരുടെയും വിവാഹം നടന്നേക്കുമെന്നാണ് സൂചന.